കോവിഡ്-19: ശ്വാസകോശ രോഗമുള്ളവര്‍ പള്ളികളിലേക്ക് വരേണ്ടതില്ല

    74

    ദുബൈ: ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും രോഗപ്രതിരോധശക്തി കുറഞ്ഞവരും പള്ളികളിലേക്ക് വരേണ്ടതില്ലെന്നും നമസ്‌കാരം അടക്കമുള്ള കര്‍മങ്ങള്‍ വീടുകളില്‍ നിര്‍വഹിച്ചാല്‍ മതിയെന്നും യുഎഇ ശരീഅ ഇഫ്്്ത കൗണ്‍സില്‍ വ്യക്തമാക്കി. ഇവര്‍ വെള്ളിയാഴ്ച ജുമുഅകളിലും ഈദ് പ്രാര്‍ത്ഥനകളിലും പങ്കെടുക്കേണ്ടതില്ലെന്നും കൗണ്‍സില്‍ പുറപ്പെടുവിച്ച ഫത്്‌വയില്‍ പറഞ്ഞു. കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിലെ എല്ലാവിഭാഗമാളുകളും ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. രോഗം പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. മുതിര്‍ന്നവര്‍, കുട്ടികള്‍ ആരുമാവട്ടെ അവര്‍ക്ക് വീടുകളിലോ അല്ലെങ്കില്‍ അവര്‍ എവിടെയാണോ അവിടെയിരുന്ന് പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കാവുന്നതാണ്. കോവിഡ്-19 നെ തുടര്‍ന്ന് ഹറമില്‍ ഉംറ കര്‍മങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കാര്യം കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.