
ദുബൈ: യുഎഇ ഭരണകൂടത്തിന്റെ കൊറോണ വൈറസ് പ്രതിരോധത്തിന് പിന്തുണയായി വിവിധ എമിറേറ്റുകളില്‍ തങ്ങളുടെ വ്യത്യസ്ത സംരംഭങ്ങളിലൂടെ തുംബൈ ഗ്രൂപ്പിന്റെ വൈദ്യ വിദ്യാഭ്യാസ-ആരോഗ്യ പരിചരണ-ഗവേഷക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സാങ്കേതികതാ ഉപയോഗം, സരേക്ഷാ മുന്‍കരുതലുകള്‍, ബോധവത്കരണ പ്രോഗ്രാമുകള്‍, പരിശീലനവും ആത്മവിശ്വാസം സൃഷ്ടിക്കലും എന്നിവയാണ് നിലവിലുള്ള ഇളവുകളുള്ള പരിചരണങ്ങള്‍ക്കും രോഗം കണ്ടെത്തലിനും ഫാര്‍മസി സേവനങ്ങള്‍ക്കും പുറമെയുള്ളത്. തടസ്സപ്പെടാത്ത അക്കാദമിക് സെഷന്‍ ഉറപ്പാക്കാന്‍ വേണ്ടി ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഇലേണിംഗ് നടപ്പാക്കിയിട്ടുണ്ട്. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പിന്തുണ ഇതിന് ലഭിച്ചു കഴിഞ്ഞു. എംഒഎച്ച്, ഡിഎച്ച്എ, സെഹ എന്നിവയില്‍ നിന്നുള്ള ആവശ്യാര്‍ത്ഥം തുംബൈ ഹോസ്പിറ്റല്‍ ശംൃഖല പ്രത്യേകമായി ആശുപത്രിക്കിടക്കകള്‍ സംവിധാനിച്ചു കഴിഞ്ഞിട്ടുണ്ട്. മുഴുവന്‍ അഥോറിറ്റികളുമായും ബന്ധപ്പെട്ട് ഗ്രൂപ് പ്രവര്‍ത്തിച്ചു വരികയാണ്. എംഒഎച്ചിന് ആവശ്യമുള്ള നഴ്‌സുമാരെയും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നതാണ്. ബോവധത്കരണവും ഹോസ്പിറ്റലുകള്‍ നിര്‍വഹിച്ചു വരുന്നുണ്ടെന്ന് ഇതിലേറെ സംതൃപ്തിയുണ്ടെന്നും തുംബൈ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍ പറഞ്ഞു. ഗ്രൂപ് വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍, തുംബൈ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സിഇഒ ഡോ. മുഹമ്മദ് ഫൈസല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.