കോവിഡ്-19 നാലുദിവസത്തിനിടെ 5400 മരണം; കൂടുതല്‍ രാജ്യങ്ങളില്‍ ജീവഹാനി

32

അന്താരാഷ്ട്ര ആരോഗ്യ മേഖലയില്‍ നിരാശ

അബുദാബി: ആധുനിക വൈദ്യശാസ്ത്രം കൈമലര്‍ത്തുന്നു, മരണ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. അമേരിക്ക പോലെയുള്ള സര്‍വ്വപുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന രാജ്യങ്ങള്‍ പോലും കൊറോണക്ക് അറുതി വരുത്താനാവാതെ കടുത്ത വേവലാതിയില്‍ കഴിയുന്നു. അന്താരാഷ്ട്ര ആരോഗ്യമേഖലയില്‍ നിരാശ പരത്തിക്കൊണ്ടാണ് കൊറോണ വൈറസ് മനുഷ്യ ജീവനെ അപഹരിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ നാലുദിവസത്തിനകം 5400പേരാണ് വിവിധ വിവിധ രാജ്യങ്ങളിലായി മരിച്ചുവീണത്.ഇതില്‍ ഭൂരിഭാഗവും നാലുരാജ്യങ്ങളിലുള്ളവരായിരുന്നുവെന്നത് രോഗത്തി ന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അഫ്ഗാനിസ്ഥാന്‍,കൊളംബിയ,റോമാനിയ എന്നിവയുള്‍ പ്പെടെ എട്ടോളം രാജ്യങ്ങളില്‍കൂടി ഇന്നലെ ആദ്യമരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ പോലെയുള്ള ജനസംഖ്യയും ജനസാന്ദ്രതയും കൂടുതലുള്ള രാജ്യങ്ങളില്‍ കൊറോണ യുടെ വ്യാപനം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുവെന്നത് ഏറെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. പതിനാലായിരത്തോളം പേരാണ് ഇതിനകം കൊറോണമൂലം മരണമടഞ്ഞിട്ടുള്ളത്.
ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാണ് വിവിധ സ്ഥലങ്ങളില്‍ തങ്ങളുടെ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇറ്റലിയില്‍ പ്രായം ചെന്നവരെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടാണ് താരതമ്യേന പ്രായം കുറവുള്ളവരെയും രോഗലക്ഷണം കാ ണിച്ചുതുടങ്ങിയവരെയും രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരി ക്കുന്നത്. അത്രയധികം തീഷ്ണമായ സാഹചര്യത്തിലേക്കാണ് ആ രാജ്യം എത്തിപ്പെട്ടിട്ടുള്ളത്. ഓരോദിവസവും ആയിരത്തിലധികം പേരുടെ മരണം നടക്കുന്ന ഭീതിതമായ അവസ്ഥയിലാണ് ലോകം കടന്നുപോകുന്നത്. വിവിധ രാജ്യങ്ങളിലായി പതിനാലായിരത്തോളം പേരുടെ മരണമാണ് ഇന്നലെ രേഖപ്പെടുത്തിയത്. മൂന്നേകാല്‍ ലക്ഷത്തോളം പേരിലേക്ക് രോഗം പടര്‍ന്നിരിക്കുന്നു.കഴിഞ്ഞ നാലുദിവസത്തിനകം 1.1ലക്ഷം പേരുടെ ശരീരത്തിലേക്ക് രോഗാണുക്കള്‍ കയറിപ്പറ്റി.പാശ്ചാത്യരാജ്യങ്ങള്‍ ശുചിത്വത്തിലും നിയന്ത്രണങ്ങളിലും കഴിഞ്ഞ ഒരാഴ്ചയിലധികമായി കാണിച്ച സൂക്ഷ്മതയെ കടത്തിവെട്ടിക്കൊണ്ടാണ് കൊറോണ വൈറസ് മനുഷ്യരാശിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത്.
ശുചിത്വവും സൂക്ഷ്മതയും മാത്രമാണ് ഏക പോംവഴിയെന്ന് ലോകാരോഗ്യ സംഘടനകളും ശാസ്ത്രജ്ഞന്മാരും പറയുന്നു. ഇവ പാലിക്കുന്നതില്‍ കാണിക്കുന്ന വീഴ്ചയാണ് രോഗം പടരുന്നതിന് വേഗം കൂട്ടുന്നത്. വിവിധ രാജ്യങ്ങളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 11,000ആയി ഉയര്‍ന്നിരിക്കുന്നു. മരണസംഖ്യപോലെത്തന്നെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നവരുടെ എണ്ണം ദിനംപ്രതി ആയിരത്തിനുമുകളിലാണ്.അതീവ ജാഗ്രതപോലും പാളിപ്പോകുകയാണെന്ന ആശങ്ക എല്ലാ രാജ്യങ്ങളെയും കടുത്ത ഭീതിയിലാക്കുന്നുണ്ട്. അടുത്ത രണ്ടാഴ്ചക്കകം മരണനിരക്ക് കുറക്കാനായില്ലെങ്കില്‍ കൈവിട്ടുപോകുമെന്ന ഭയം ലോകാരോഗ്യ സംഘടനക്കുപോലുമുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രോഗമുക്തിനേടിയവരുടെ എണ്ണം കുറവാണെന്നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം വ്യാപനം അതിവേഗം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം അതിവേഗമാണ് ഉയരുന്നത്.28,000പേരാണ് ഇതിനകം കൊറോണയുടെ പിടിയിലകപ്പെട്ടിട്ടുള്ളത്. കൊറോണക്ക് കടിഞ്ഞാണിടാന്‍ യുഎസിനുപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. തങ്ങളുടെ ജനതയുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ കഴിയാത്തതില്‍ അമേരിക്കന്‍ ജനത വന്‍പ്രതിസന്ധിയിലാണ് അകപ്പെട്ടിട്ടുള്ളത്.