യുഎഇയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്-19

ദുബൈ: യുഎഇയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം ഇതോടെ 85 ആയി. രണ്ട് ഇറ്റലിക്കാര്‍, രണ്ട് ഫിലിപ്പീനികള്‍, ഒരു മോണ്ടിനെഗ്രിന്‍, കനേഡിയന്‍, ജര്‍മന്‍, പാകിസ്ഥാനി, ഇമാറാത്തി, റഷ്യന്‍, ബ്രിട്ടീഷ് എന്നിവര്‍ക്കാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ പൂര്‍ണമായും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യക്തി ശുചിത്വത്തിലും രോഗം പടരാതിരിക്കാനും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.