ഡല്‍ഹി കലാപത്തിന്റെ മുഖമായ സുബൈറിന് മുസ്്‌ലിം ലീഗ് സഹായം

ഡല്‍ഹി കലാപത്തിന്റെ മുഖമായി മാറിയ മുഹമ്മദ് സുബൈറിന് മുസ്്‌ലിംലീഗ് സഹായം ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ കൈമാറുന്നു. സി.കെ സുബൈര്‍ സമീപം

ഡല്‍ഹി കലാപത്തിന്റെ മുഖമായി മാറിയ മുഹമ്മദ് സുബൈറിനെ മുസ്്‌ലിം ലീഗ് ദൗത്യസംഘമെത്തി. ഡല്‍ഹിയിലെ ഇന്ദ്ര ലോക് സ്വദേശിയായ മുഹമ്മദ് സുബൈറിനെ സംഘ് ഭീകരര്‍ വളഞ്ഞിട്ട് ഇരുമ്പുദണ്ഡു കൊണ്ട് തല്ലുന്ന ചിത്രം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
ജി.ടി.ബി ഹോസ്പിറ്റലിലെ ചികിത്സക്കു ശേഷം വീട്ടില്‍ വിശ്രമിക്കുന്ന സുബൈറിന് മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ കൈമാറി. കലാപം കത്തിപ്പടരുന്ന ദിവസം തബ് ലീഗ്  ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സുബൈര്‍. സംഭവ സ്ഥലത്തുണ്ടായിരുന്ന റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ദാനിഷ് പകര്‍ത്തിയ ചിത്രം കണ്ട ആരും സുബൈര്‍ ജീവനോടെ രക്ഷപ്പെടും എന്ന് കരുതിയിട്ടുണ്ടാകില്ല. സംഭവം കണ്ട്  ഓടിയെത്തിയ കുറേ നല്ല മനുഷ്യരാണ്  അക്രമികളെ പിന്തിരിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍  ആശുപത്രിയിലെത്തിച്ച തനിക്ക് വേണ്ടത്ര പരിഗണന അവിടെയും ലഭിച്ചില്ലെന്ന് സുബൈര്‍ പറഞ്ഞു.എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഭാര്യയും നാല് ചെറിയ മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുബൈര്‍. എന്താവശ്യത്തിനും കൂടെയുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയാണ്  ഡല്‍ഹി മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്, യൂത്ത് ലീഗ് ദേശീയ ജന. സെകട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ: വി കെ .ഫൈസല്‍ ബാബു എന്നിവരടങ്ങുന്ന സംഘം മടങ്ങിയത്.