ഡൽഹിയിൽ കലാപം നടത്താൻ പുറത്തുനിന്ന് ആളുകളെ എത്തിച്ചെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

ന്യൂഡെല്‍ഹി : വടക്കുകിഴക്കന്‍ ഡെല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് ആളുകളെ എത്തിച്ചതായി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍.

കലാപത്തിലും ഗൂഡാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നും അക്രമം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് 1500 മുതല്‍ 2000 വരെയുള്ള ആളുകളെ പുറത്തുനിന്ന് എത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡെല്‍ഹിയിലെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ‘ദി വയറിനോട്’ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കുന്നതിന് മുന്നോടിയായി ഇവരെ സമീപപ്രദേശത്തെ സ്‌കൂളുകളിലും മറ്റുമായാണ് താമസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.