ഡല്‍ഹി കലാപം: ഇരകള്‍ക്ക് ദുബൈ കെഎംസിസി സഹായമെത്തിക്കും

ദുബൈ: ഡല്‍ഹി കലാപത്തിലെ ഇരകളുടെ ആശ്രിതര്‍ക്ക് സഹായമെത്തിക്കാന്‍ ദുബൈ കെഎംസിസി യോഗം തീരുമാനിച്ചു. യൂസുഫ് മാസ്റ്ററുടെ ഖിറോഅത്തോടെ ആരംഭിച്ച യോഗത്തില്‍ ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷനായിരുന്നു. മുസ്തഫ തിരൂര്‍ സ്വാഗതമാശംസിച്ചു. പി.കെ ഇസ്മായില്‍, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ വേങ്ങര, ഒ.കെ ഇബ്രാഹിം, പി.വി റയീസ്, മുഹമ്മദ് പട്ടാമ്പി, ആര്‍.ഷുക്കൂര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ബക്കര്‍ ഹാജി, കെ.പി.എ സലാം, മജീദ് മണിയോടന്‍, ഹസ്സന്‍ ചാലില്‍, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, ഷുക്കൂര്‍ എറണാകുളം, അബ്ദുല്ല ആറങ്ങാടി, എന്‍.യു ഉമ്മര്‍ കുട്ടി, കെ.പി മുഹമ്മദ്, പി.വി നാസര്‍, ജമാല്‍ മനയത്ത്, ജംഷാദ് പാലക്കാട്, ഷഹീര്‍ കൊല്ലം, വി.കെ നിസാം, നസീര്‍ ചാന്നാങ്കര, അബ്ദുസ്സമദ് എറണാകുളം സംബന്ധിച്ചു. ഹംസ തൊട്ടി നന്ദി പറഞ്ഞു.