ദുബൈ കോടതിയില്‍ കേസുകള്‍ മാറ്റിവെച്ചു

18

ദുബൈ: ദുബൈ കോടതിയില്‍ കേസുകള്‍ പരസ്യമായി ഹിയറിംഗ് നടത്തുന്നത് മാറ്റിവെച്ചു. ക്രമിനല്‍ കേസുകള്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 16 വരെ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അടിയന്തിര സാഹചര്യമുള്ള കേസുകള്‍ റിമോട്ട് സംവിധാനം മുഖേന ജഡ്ജിമാര്‍ കേള്‍ക്കുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ വീടുകളില്‍ ജോലി ചെയ്യാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ കേസുകള്‍ ഓണ്‍ലൈന്‍, മറ്റു ഡിജിറ്റല്‍ ചാനല്‍ വഴിയായിരിക്കും സ്വീകരിക്കുക.