ദുബൈ ഗവ.സ്ഥാപനങ്ങളില്‍ 100% റിമോട്ട് വര്‍ക് സിസ്റ്റം 29 മുതല്‍

    ദുബൈ: ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ 100 ശതമാനം വിദൂര ജോലി സമ്പ്രദായം (റിമോട്ട് വര്‍ക് സിസ്റ്റം) മാര്‍ച്ച് 29 മുതല്‍ നടപ്പാക്കാന്‍ ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ദുബൈയുടെ വികസനത്തിനായി ഭരണകൂടം സ്വീകരിക്കുന്ന നടപടികളോട് ഐക്യപ്പെട്ടും ബിസിനസ് നൈരന്തര്യവും കാര്യക്ഷമതയും ഉറപ്പു വരുത്താനും കൊറോണ വൈറസിന്റെ പ്രതിരോധ യത്‌നങ്ങള്‍ക്ക് പിന്തുണയായുമാണ് ഈ നീക്കം.