ദുബൈ: ദുബൈ മെട്രോ ട്രെയിന്‍ വെള്ളിയാഴ്ച ദിവസത്തെ സര്‍വീസ് പഴയ നിലയിലേക്ക് വരുന്നു. ഇപ്പോള്‍ മെട്രോ റെഡ് ലൈന്‍ വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2 മുതല്‍ അര്‍ധരാത്രിക്ക് ശേഷം 1 മണിവരെയാണ് സര്‍വീസ് നടത്തുന്നത്. ഇത് മാറ്റി പഴയ സമയത്തിലേക്ക് വരുന്നു. മാര്‍ച്ച് 20 മുതല്‍ രാവിലെ 10 മുതല്‍ അര്‍ധരാത്രിക്ക് ശേഷം 1 മണിവരെ സര്‍വീസ് നടത്തുമെന്ന് ആര്‍ടിഎ അറിയിച്ചു. എക്‌സ്‌പോ 2020 ക്ക് വേണ്ടിയുള്ള പുതിയ ലൈന്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് വെള്ളിയാഴ്ചകളില്‍ റെഡ്‌ലൈന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഗ്രീന്‍ ലൈനില്‍ പുതിയ റൂട്ടില്ലാത്തതിനാല്‍ ഈ റൂട്ടില്‍ മാറ്റമുണ്ടായിരുന്നില്ല.