ദുബൈയില്‍ വിവാഹ സല്‍ക്കാരങ്ങള്‍ക്ക് നിരോധനം

23

ദുബൈ: വീടുകളിലും മറ്റും വിവാഹ പാര്‍ട്ടികള്‍ നടത്തുന്നത് ദുബൈയില്‍ വിലക്കേര്‍പ്പെടുത്തി. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്. ദുരന്തനിവാരണത്തിനുള്ള സുപ്രീം സമിതി പൊതുജനങ്ങളോട് ഇതുസംബന്ധിത്ത് ആഹ്വാനം നടത്തി. മാസാവസാനം വരെ ഉടനടി പ്രാബല്യത്തില്‍ വീട്ടില്‍ പാര്‍ട്ടികളും വിവാഹ ആഘോഷങ്ങളും നടത്തുന്നത് ഒഴിവാക്കുണമെന്നാണ് നിര്‍ദേശം. കൊറോണ വൈറസ് കേസുകള്‍ രാജ്യത്ത് പടരുന്നത് തടയാനാണ് തീരുമാനം.
കൊറോണ വൈറസ് ഭയന്ന് രാജ്യത്ത് ടൂറിസം, ബിസിനസ് ഹബ്, സിനിമാസ്, ആര്‍ക്കേഡുകള്‍, ജിമ്മുകള്‍, മറ്റു വിനോദകേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ ദുബൈ സര്‍ക്കാര്‍ ്അടച്ചിട്ടിരിക്കുകയാണ്.എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ മാര്‍ച്ച് വരെ പ്രവര്‍ത്തിക്കുന്ന ദുബൈയിലെ വലിയ ഗ്ലോബല്‍ വില്ലേജ് ഷോപ്പിംഗ് വിനോദ വിപണി നേരത്തെ അടച്ചിട്ടു. യുഎഇ തലസ്ഥാനമായ അബുദാബി പൊതു ബീച്ചുകളും പാര്‍ക്കുകളും അടച്ചു.