ദുബൈ കെഎംസിസി എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചു

ദുബൈ: ദുബൈ കെഎംസിസിയുടെ കീഴിലുള്ള മുഴുവന്‍ ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെയും എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ദുബൈ കെഎംസിസി ഭാരവാഹികളായ ഇബ്രാഹിം എളേറ്റിലും മുസ്തഫ തിരൂരും അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പൊതുപരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.