ആവേശക്കടല്‍ തീര്‍ത്ത് ദുബൈയില്‍ വേങ്ങരക്കാരുടെ മഹാസംഗമം

വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്‍ (വഫ) വെള്ളിയാഴ്ച സാബീല്‍ പാര്‍ക്കില്‍ നടത്തിയ മഹാസംഗമത്തില്‍ പങ്കെടുത്തവര്‍

ദുബൈ: യുഎഇ വേങ്ങരക്കാരുടെ കൂട്ടായ്മയായ വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്‍ (വഫ) വെള്ളിയാഴ്ച സാബീല്‍ പാര്‍ക്കില്‍ നടത്തിയ മഹാസംഗമം അക്ഷരാര്‍ത്ഥത്തില്‍ സംഘാടകരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു. ആയിരത്തി അഞ്ഞൂറോളം വേങ്ങരക്കാരാണ് വിവിധ എമിറേറ്റുകളില്‍ നിന്നും സാബീല്‍ പാര്‍ക്കില്‍ ഒരുമിച്ചു കൂടിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി മത്സരങ്ങളാണ് സംഘാടകര്‍ ഒരുക്കിയത്.
സംഗമത്തിന്റെ പ്രധാന ആകര്‍ഷണമായ വടംവലി മത്സരത്തില്‍ ദുബൈ ജേതാക്കളായി, അല്‍ ഐന്‍ രണ്ടും ഷാര്‍ജ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥ മാക്കി. വഫ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അലി, ജന.സെക്രട്ടറി സമദ് പക്കിയന്‍, ഫിറോസ് കൊളക്കാട്ടില്‍, കുഞ്ഞിമുഹമ്മദ് കുഴിക്കാട്ടില്‍, നിസാര്‍ കൊളക്കാട്ടില്‍, ഹംസക്കുട്ടി കല്ലന്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നാട്ടില്‍ നിന്നെത്തിയ അബു ഹാജി മുഖ്യാതിഥിയായിരുന്നു.