ഭൗമ മണിക്കൂര്‍ ഫ്‌ളാറ്റുകളിലാചരിച്ച് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിളക്കുകളണച്ച് ഭൗമ മണിക്കൂര്‍ ആചരിച്ചപ്പോള്‍

ഷാര്‍ജ: ലോക ഭൗമ മണിക്കൂര്‍ ഫ്‌ളാറ്റുകളില്‍ ആചരിച്ച് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ കുരുന്നകുള്‍. ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ താമസ സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്ത് ഭൗമ മണിക്കൂര്‍ നടത്തിയത്. ലോകത്താകമാനമുള്ള ആളുകളെ ഭീതിയിലാഴ്ത്തിയ കോവിഡ് 19ല്‍ നിന്നുള്ള രക്ഷക്കായും കുരുന്നുകള്‍ തദവസരത്തില്‍ പ്രാര്‍ത്ഥിച്ചു. ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളിലായി നടന്ന വിദ്യാര്‍ത്ഥികളുടെ വേറിട്ട ഭൗമ മണിക്കൂര്‍ ആചരണത്തിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുള്‍പ്പെടെയുള്ള അധ്യാപകരുടെ പിന്തുണയോടെ ബോയ്‌സ് വിഭാഗം ചീഫ് ഹൗസ് മിസ്ട്രസ് ഫെബിന റഷീദ്, പരിസ്ഥിതി പ്രവര്‍ത്തകയും കലാ വിഭാഗം അധ്യാപികയുമായ റാഷിദാ ആദില്‍ എന്നിവരാണ് വാട്‌സാപ്പിലൂടെ നേതൃത്വം നല്‍കിയത്.