വിമാനങ്ങള്‍ റദ്ദാക്കിയെന്ന പ്രചാരണം വ്യാജമെന്ന് എമിറേറ്റ്‌സ്

64

ദുബൈ: മാര്‍ച്ച് 17 മുതല്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ റദ്ദാക്കുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന്് എമിറേറ്റ്‌സ് എയര്‍ലൈന്‍ കമ്പനി വ്യക്തമാക്കി. ഇത്തരമൊരു പ്രചാരണം തികച്ചും തെറ്റാണെന്നും അതില്‍ ഒരുതരത്തിലുമുള്ള വാസ്തവമില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ലബനോന്‍, തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് മാര്‍ച്ച് 17 മുതല്‍ യുഎഇയില്‍ നിന്നും വിമാനസര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഇതിന്റെ മറപിടിച്ചാണ് എമിറേറ്റ്‌സ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന പ്രചാരണം അഴിച്ചുവിടുന്നത്. കൂടാതെ മാര്‍ച്ച് 17 മുതല്‍ യുഎഇ സന്ദര്‍ശക വിസ നല്‍കുന്നതും താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതും പ്രചാരണത്തിന് കാരണമായിട്ടുണ്ട്.