ദുബൈ: എമിറേറ്റ്‌സ് ഗ്രൂപ്പ് എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കിയതായി ദുബൈയില്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 25 മുതലാണ് നിര്‍ത്തലാക്കുന്നത്. കോവിഡ്-19 ലോകവ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ വിമാനസര്‍വീസുകളും താല്‍കാലികമായി നിര്‍ത്തിവെക്കുന്നത്. അതേസമയം സ്‌കൈ കാര്‍ഗോ ഓപ്പറേഷന്‍സ് തുടരും. ലോകത്തെ മിക്കവാറും വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാത്രമല്ല രാജ്യാന്തര തലത്തില്‍ യാത്രക്കാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ ഇല്ലാത്തതും പ്രധാന കാരണമാണ്. പ്രതിസന്ധിയുടെ ഘട്ടത്തില്‍ എമിറേറ്റ്‌സ് ആരുടെയും ജോലി ഒഴിവാക്കിയിട്ടില്ല.