അബുദാബി:കോവിഡ് -19 കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ യുഎഇയും അന്താരാഷ്ട്ര സര്‍ക്കാരുകളും റെഗുലേറ്ററി അധികാരികളും പ്രഖ്യാപിച്ച പ്രതിരോധ നടപ ടികള്‍മൂലം അബുദാബി ആസ്ഥാനമായുള്ള എയര്‍ലൈന്‍ ഇത്തിഹാദ് വിമാന സര്‍വീസി ല്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും സൗ കര്യത്തിനും വേണ്ടിയാണ് ഇത് നടപ്പാക്കുന്നതെന്ന് ഇത്തിഹാദ് എയര്‍ലൈന്‍ അറിയിച്ചു.
അബുദാബിയില്‍നിന്നുള്ള താഴെപറയുന്ന വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് താല്‍ക്കാലികമായി ക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുള്ളത്.മിലാന്‍, റോം എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ 30വരെയും ബെയ്റൂത്ത്,ഇസ്താംബുള്‍,കാസ ബ്ലാങ്ക, അമ്മാന്‍,ബാഴ്സലോണ ഈമാസം 31വരെയും റദ്ദാക്കി.ജക്കാര്‍ത്തയിലേക്ക് 18 മുതല്‍ ജൂണ്‍ 30വരെ ദിവസേന ഒന്നാക്കി കുറച്ചു.
സിയോള്‍:മാര്‍ച്ച് 30മുതല്‍ ഏപ്രില്‍ 30വരെ ആഴ്ചയില്‍ നാലാക്കി ചുരുക്കി.ഹോങ്കോം ഗ്: ജൂണ്‍ 30 വരെ നിര്‍ത്തിവച്ചിരിക്കുന്നു.ബാങ്കോക്ക് :മാര്‍ച്ച് 21 മുതല്‍ മെയ് 2വരെ ദിവസേന രണ്ടുസര്‍വീസാക്കി ചുരുക്കി. റിയാദ്,ജിദ്ദ,ദമ്മം,മദീന,കുവൈത്ത് ഈമാസം 31വരെ റദ്ദാക്കി.ബഹ്റൈന്‍,മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് 31വരെ ദിവസം രണ്ടാക്കി കുറച്ചു.ഷാങ് ഹായ്:28 വരെ റദ്ദാക്കി.ചെംഗ്ഡു:ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വീസ് ഉണ്ടായിരിക്കു ന്നതല്ല.നാഗോയ:ജൂണ്‍ 30വരെ നിര്‍ത്തിവെച്ചു.സര്‍വീസ് റദ്ദാക്കല്‍ ബാധിച്ച യാത്രക്കാര്‍ക്ക് റീഫണ്ടോ ഫ്‌ളൈറ്റ് മാറ്റുകയോ ചെയ്യാവുന്നതാണ്.ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് എടുത്തവര്‍ നേരിട്ട് ബന്ധപ്പെടണം