ഫൈസല്‍സ് കൂട്ടായ്മയില്‍ ആരോഗ്യ ശീലങ്ങള്‍

അല്‍ ഐന്‍: ഫൈസല്‍ പേരുകാരുടെ സൗഹൃദ കൂട്ടായ്മയായ ഫൈസല്‍സ് സംഗമം സംഘടിപ്പിച്ചു. പിക്‌നികും ശില്‍പശാലയും ശ്രദ്ധേയമായി. ദുബൈയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ‘തിരക്കുപിടിച്ച പ്രാവസിജീവിതത്തില്‍ മനസ്സിനും ശരീരത്തിനും നല്ല ആരോഗ്യശീലങ്ങള്‍ എന്നതായിരുന്നു പിക്‌നിക്കിന്റെ മുഖ്യസന്ദേശം. വിവിധയിനം കലാ കായികയിനങ്ങളും വിനോദവും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയുടെ ഉദ്ഘാടനം സാമൂഹ്യപ്രവര്‍ത്തകനും ഗ്രൂപ്പ് അഡ്മിനുമായ ഫൈസല്‍ തഹാനി നിര്‍വ്വഹിച്ചു. കായിക ഇനങ്ങള്‍ക്ക് ഫൈസല്‍ ബീരാനും ഫൈസല്‍ ഇടവയും നേത്യത്വം നല്‍കി. കൂട്ടായ്മയുടെ ഭാവി പരിപാടികളെ കുറിച്ച്്് ഫൈസല്‍ കണ്ണോത്ത് വിശദീകരിച്ചു. ഫൈസല്‍ ബസ്മ കുടുംബജീവിതത്തെക്കുറിച്ച്് സംസാരിച്ചു. ജൈവമായ ഭക്ഷണരീതി ജീവിതത്തിന്റെ ഭാഗമാക്കണമെന്നുള്ള സന്ദേശം നല്‍കി ഫൈസല്‍ ഓറിന്റും, ഫൈസല്‍ സാഫ്‌കൊ, ഫൈസല്‍ മാട്ടുമ്മല്‍, ഫൈസല്‍ കാളിയാടന്‍, ഫൈസല്‍ ഫോഡ്, ഫൈസല്‍ ദമാന്‍, ഫൈസല്‍ പുല്ലൂര്‍, ഫൈസല്‍ ലുലു, ഫൈസല്‍ യൂനുസ്, ഫൈസല്‍ പിഎച്ച് എന്നിവര്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടുവന്നിരുന്നു. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ടീമിനെ ഫൈസല്‍ കുളങ്ങരയും, ഫൈസല്‍ കക്കാട്ടിരിയും, ഫൈസല്‍ ഫാസ്, ഫൈസല്‍ കാങ്ങിലായില്‍, ഫൈസല്‍ പാലറ, ഫൈസല്‍ കോട്ടക്കല്‍ എന്നിവര്‍ നയിച്ചു.