ആവേശമായി ഫുട്‌ബോള്‍ കാര്‍ണിവല്‍ കെഎല്‍ 09; തൃത്താല ദേശം ജേതാക്കള്‍

ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി ഒരുക്കിയ ഫുട്‌ബോള്‍ കാര്‍ണിവല്‍ ഉദ്ഘാടനം ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ നിര്‍വഹിക്കുന്നു

ദുബൈ: ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച ഫുട്‌ബോള്‍ കാര്‍ണിവല്‍ 2020 ആവേശമായി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 24 പ്രഗത്ഭ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ടീബ് എമിറേറ്റ്‌സ് തൃത്താല ദേശം ജേതാക്കളായി. ഫൈനലില്‍ സെക്കന്റ് സ്ട്രീറ്റ് വരട്ടിപ്പള്ളിയാലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് തൃത്താല ദേശം കാര്‍ണിവല്‍ കപ്പ് കരസ്ഥമാക്കിയത്.
റോയല്‍ എഫ്‌സി ചിറക്കല്‍ പടി മൂന്നും ഒണ്‍ലി ഫ്രഷ് ഇന്‍കാസ് പാലക്കാട് നാലും സ്ഥാനങ്ങള്‍ നേടി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സിദിന്‍ ( തൃത്താല ദേശം), ഫോര്‍വേര്‍ഡായി സൈഫു (സെക്കന്റ് സ്ട്രീറ്റ്), ഗോള്‍ കീപറായി ഷുക്കൂര്‍ (തൃത്താല ദേശം), ഫെയര്‍ പ്‌ളേ ടീമായി ടീം യുഎഫ്‌കെ, സൈബര്‍ പോള്‍ ജേതാവായി ജിംഖാന ആലൂര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മത്സരങ്ങള്‍ കാണാന്‍ ആയിരങ്ങളാണ് ഖിസൈസ് ടാര്‍ഗറ്റ് ഫുട്ബാള്‍ ഗ്രൗണ്ടിലെത്തിയത്. ഫുട്‌ബോള്‍ കാര്‍ണിവല്‍ ഉദ്ഘാടനം ദുബൈ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജി, ദുബൈ കെഎംസിസി നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, മുസ്തഫ തിരൂര്‍, പി.കെ അന്‍വര്‍ നഹ, മുഹമ്മദ് പട്ടാമ്പി, ആര്‍.ഷുക്കൂര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, കെ.പി.എ സലാം, ഇബ്രാഹിം ഖലീല്‍, കെ.വി.കെ മൊയ്തു, മുഹമ്മദ് ഗസ്സാലി, സലീം ചാലിശ്ശേരി, സക്കീര്‍ പട്ടാമ്പി, ഗഫൂര്‍ എറവക്കാട്; പ്രദീപ് നെന്മാറ; ഇന്‍കാസ് നേതാക്കളായ അഡ്വ. ഹാഷിഖ്, ബി.എ നാസര്‍, ഹൈദര്‍, ടി.കെ മുഹമ്മദ് കുട്ടി, ശിവ കുമാര്‍ മേനോന്‍, ആരിഫ്, എം.എന്‍ നാസര്‍ പങ്കെടുത്തു. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍, തൃത്താല മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എസ്.എം.കെ തങ്ങള്‍ മുഖ്യാതിഥികളായിരുന്നു. നിസാര്‍ പട്ടാമ്പി (മിഹ്‌റാന്‍ ട്രാവല്‍സ്), ഫസലു റഹ്മാന്‍ (സ്മൂത് സൊലൂഷന്‍), എം.പി അലിക്കുട്ടി (ടോപ്‌കോ ഫര്‍ണിചര്‍), നിവിന്‍ ബാലന്‍ (ഇറാം ഗ്രൂപ്), ഫൈസല്‍ സി.പി (സിഐജി) അതിഥികളായി സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങില്‍ ദുബൈ കെഎംസി സി പാലക്കാട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ജംഷാദ് വടക്കേതില്‍ സ്വാഗതവും ട്രഷറര്‍ നജീബ് ഷൊര്‍ണൂര്‍ നന്ദിയും പറഞ്ഞു.
ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഹലാ, കണ്‍വീനര്‍ മുഹമ്മദലി പാലക്കാട്, ടി.എം.എ സിദ്ദീഖ്, ഇബ്രാഹിം ചളവറ, ജലാലുദ്ദീന്‍ കല്‍പാത്തി, സി.പി സാദിഖ്, നാസര്‍ പടുവില്‍, അലി സി.വി, മുഹമ്മദലി ചളവറ, ഉമ്മര്‍ ഓങ്ങല്ലൂര്‍, മഅ്‌റൂഫ് കൊഴിക്കര, ജമാല്‍ കൊഴിക്കര, ബഷീര്‍ പട്ടാമ്പി, അനസ് ആമയൂര്‍, അബ്ദുറഹ്മാന്‍ കോളശ്ശേരി, സുഹൈല്‍ ഇ.പി, മുജീബ് നടുത്തൊടി, ഫൈസല്‍ തിരുമിറ്റക്കോട്, അനസ് മാടപ്പാട്ട്, മുഹമ്മദലി പള്ളിക്കുന്ന്, സലീം പനമണ്ണ, സമീര്‍ സി.വി, ഷാഹിദ് കോങ്ങാട്, മുസ്തഫ പടിഞ്ഞാറങ്ങാടി, റിയാസ് ഒറ്റപ്പാലം നേതൃത്വം നല്‍കി.