ഫുട്‌ബോള്‍ ഫെസ്റ്റ് മാറ്റിവെച്ചു

ദുബൈ: കോവിഡ് 19 വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന സാഹചര്യത്തില്‍ ദുബൈ-തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി വെള്ളിയാഴ്ച നടത്താനിരുന്ന രണ്ടാമത് ഖാലിദ് ഹാജി മെമ്മോറിയല്‍ ഇന്റര്‍ തൃക്കരിപ്പൂര്‍ ടീംസ് ഫുട്‌ബോള്‍ ഫെസ്റ്റ് 2020 മാറ്റിവെച്ചതായി ജന.സെക്രട്ടറി ഷബീര്‍ കൈതക്കാടും ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍ അനീസ് പി.കെ.സിയും അറിയിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനിരുന്ന മുഴുവന്‍ ടീമുകളുടെയും മാനേജര്‍മാരെ അസൗകര്യം അറിയിച്ചിട്ടുണ്ട്. പ്രചാരണത്തില്‍ പങ്കാളികളായ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നന്ദിയും നേരിട്ട അസൗകര്യത്തില്‍ ഖേദവും അറിയിക്കുന്നുവെന്നും സംഘാടകര്‍ പറഞ്ഞു.