യുഎഇയിലുള്ളവര്‍ വിദേശ യാത്ര ഒഴിവാക്കണം: ആരോഗ്യ മന്ത്രാലയം

അബുദാബി: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചതിനാല്‍ യുഎഇയിലുള്ള സ്വദേശികളും വിദേശികളും വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
യാത്ര ചെയ്യുന്നവര്‍ യുഎഇയിലേക്ക് മടങ്ങിയെത്തുമ്പോള്‍ പ്രതിരോധ പരിശോധനക്ക് വിധേയരാവേണ്ടി വരുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യോഗ്യതയുള്ള അധികാരികളുടെ വിവേചനാധികാരത്തില്‍ വിമാനത്താവളത്തിശാണ് വൈദ്യ പരിശോധന നടത്തുക.
പരിശോധനാ ഫലം പോസിറ്റീവാണെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കലനുമായി ചികിത്സക്കും മറ്റുമായി നിയുക്ത ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ക്കനുസൃതമായി മുന്‍കരുതലുകളും നടപടികളും യുഎഇ പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.