നാലു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

അബുദാബി: യുഎഇയില്‍ നിന്നും നാലു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അറിയിച്ചു. ലബനാന്‍, തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.
മറ്റന്നാള്‍ ചൊവ്വാഴ്ച മുതലാണ് യാത്രകള്‍ റദ്ദ് ചെയ്തു കൊണ്ടുള്ള തീരുമാനം പ്രാബല്യത്തില്‍ വരിക. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രോഗം കൂടുതല്‍ പേരില്‍ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര തലത്തിലെ ഏറ്റവും പുതിയ സാഹചര്യം കൂടി പരിഗണിച്ചാണ് സുപ്രധാനമായ തീരുമാനം വ്യോമ ഗതാഗത വിഭാഗം കൈക്കൊണ്ടിട്ടുള്ളത്. യാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജുമെന്റ് അഥോറിറ്റി ആഗോള തലത്തിലെ അടിയന്തിര സാഹചര്യങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ് നോക്കിക്കാണുന്നത്.