ഇന്റര്‍നെറ്റ് ഇല്ലാത്ത വീടുകളിലേക്ക് സൗജന്യ ഡാറ്റ നല്‍കുമെന്ന് ടെലികോം

60

 

ഇ-ലേണിംഗ് സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍

ദുബൈ: കോവിഡ്-19 പശ്ചാത്തലത്തില്‍ വിദൂര വിദ്യാഭ്യാസ സാധ്യമാക്കുന്നതിന് ഇന്റര്‍നെറ്റ് ഇല്ലാത്ത വീടുകളിലേക്ക് ഡാറ്റ സൗജന്യമായി നല്‍കുന്നു. ടെലികമ്യൂണിക്കേഷന്‍സ് അതോറിറ്റിയും ദു-ഇത്തിസലാത്ത് ടെലികോം കമ്പനികളും സംയുക്തമായാണ് വിദ്യാര്‍ത്ഥികളുള്ള വീടുകളിലേക്ക് ഈ സേവനം നടപ്പാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഇത് നല്‍കുന്നത്. വിദ്യാര്‍ത്ഥികളുള്ള വീടുകള്‍ തന്നെയാണോ എന്ന് അധികൃതര്‍ ഉറപ്പുവരുത്തും. അധകൃതര്‍ നല്‍കുന്ന ലിങ്കില്‍ കയറി ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്റര്‍നെറ്റ് സംവിധാനമുള്ള വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ദുബൈ നോളഡ്ജ് ആന്റ് ഹ്യുമന്‍ ഡവലപ്പ്‌മെന്റ് അതോറിറ്റി ശേഖരിച്ചിട്ടുണ്ട്. വിദൂരവിദ്യാഭ്യാസ പദ്ധതി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് യുഎഇയിലെ സ്‌കൂളുകള്‍ നേരത്തെ തന്നെ ഒരു മാസത്തേക്ക് അവധി നല്‍കിയിരുന്നു. പിന്നീട് മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ നാല് വരെ ഡിസ്റ്റന്റ് ലേണിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.