ഗ്‌ളോബല്‍ സമ്മിറ്റും അവാര്‍ഡ് ദാനവും

16

അജ്മാന്‍: എറണാകുളം പ്രവാസി കൂട്ടായ്മയായ ഓവര്‍സീസ് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ അജ്മാനില്‍ ഗ്‌ളോബല്‍ സമ്മിറ്റും അവാര്‍ഡ്ദാന ചടങ്ങും സംഘടിപ്പിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുപരിപാടി ഒഴിവാക്കി പ്രധാന പ്രവര്‍ത്തകരും അവാര്‍ഡ് ജേതാക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും നോര്‍ക റൂട്‌സ് മുന്‍ ഡയറക്ടറും ഫൈന്‍ ഫെയര്‍ ഗ്രൂപ് എംഡിയുമായ ഇസ്മായില്‍ റാവുത്തര്‍ വിവിധ മേഖലയില്‍ കഴിവു തെളിയിച്ച വ്യക്തികള്‍ക്ക് ഉപഹാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. ഗേ്‌ളോബല്‍ സസ്റ്റയ്‌നബില്‍ അവാര്‍ഡ് കര്‍ണാടക ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ബൈജുവിനും, ഇന്റര്‍നാഷനല്‍ ഇന്റീരിയര്‍ ഡിസൈന്‍ അവാര്‍ഡ് ബാബോയ് അബ്രഹാം
ഉതുപ്പ്, അബ്ദുല്‍ ഫൈസ് (മീഡിയ സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി), മുഹമ്മദ് ഷാജഹാന്‍ (ഓവര്‍സീസ് ബിസിനസ്), നാസര്‍ കെ.എ (സോഷ്യല്‍ വര്‍ക്), ജബ്ബാര്‍ വേണാട്ട് (ബെസ്റ്റ് റൂറല്‍ റിപ്പോര്‍ട്ടിംഗ്) എന്നിവര്‍ക്കുമാണ് സമ്മാനിച്ചത്. ചടങ്ങില്‍ അഡ്വ. ബൈജു മുഖ്യാതിഥി ആയിരുന്നു. ജന.സെക്രട്ടറി ഇബ്രാഹിം കുട്ടി കെ.എം സ്വാഗതവും കോഓര്‍ഡിനേറ്റര്‍ ജിയ പ്രിന്‍സ് നന്ദിയും പറഞ്ഞു.