സ്വര്‍ണവില ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതിരിക്കാന്‍ റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറുമായി കല്യാണ്‍ ജൂവലേഴ്‌സ്

17

ദുബൈ: ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ അവതരിപ്പിക്കുന്നു. ഈ ഓഫറിലൂടെ സ്വര്‍ണത്തിന്റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിന്റെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ 10 ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ, അല്ലെങ്കില്‍ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ബുക്കിംഗ് തുകയുടെ പത്തിരട്ടി തുകയുടെ ആഭരണങ്ങള്‍ക്കാണ് റേറ്റ് പ്രൊട്ടക്ഷന്‍ ലഭിക്കുക. കൂടാതെ, 2500 ദിര്‍ഹമില്‍ കൂടുതല്‍ തുകക്ക് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്‌ക്രാച്ച് ആന്റ് വിന്‍ കൂപ്പണിലൂടെ സൗജന്യ സമ്മാനങ്ങളോ സ്വര്‍ണ-ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങാനുള്ള കണ്ടീഷണല്‍ ഷോപ്പിംഗ് വൗച്ചറുകളോ നേടാം. അക്ഷയ തൃതീയയോടനുബന്ധിച്ച് ആഭരണങ്ങള്‍ വാങ്ങാനായുള്ള പ്രീ ബുക്കിംഗ് സൗകര്യവും ഇപ്പോള്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കാനും ആഭരണം വാങ്ങുമ്പോള്‍ പരമാവധി ഗുണഫലങ്ങള്‍ നല്‍കാനുമാണ് പരിശ്രമിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ ്‌ചെയര്‍മാനും എംഡിയുമായ ടി.എസ് കല്യാണ രാമന്‍ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി സ്വര്‍ണ വിലയിലുള്ള അസ്ഥിരത ഉപയോക്താക്കള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ബാധിക്കാതെ സംരക്ഷിച്ചു നിര്‍ത്താനായാണ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെഎല്ലാ ഉപയോക്താക്കള്‍ക്കും, പ്രത്യേകിച്ച് വിവാഹാവസരങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും അടുത്ത സീസണ്‍ തുടങ്ങുതിന് മുന്‍പ് നിശ്ചിത നിരക്കില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നെും അദ്ദേഹംചൂണ്ടിക്കാട്ടി.
കല്യാ ജൂവലേഴ്‌സിന്റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിന്റെ ഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ പ്രതിജ്ഞാബദ്ധത ഉറപ്പു വരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ജിസിസിയിലും ഇന്ത്യയിലുമായുള്ള 144 ഷോറൂമുകളില്‍ നിന്നും വാങ്ങുന്ന ആഭരണങ്ങള്‍ക്ക് ആഗോള തലത്തില്‍ ജീവിതകാലം മുഴുവന്‍ സൗജന്യമായി മെയിന്റനന്‍സ് ചെയ്യാനുള്ള സൗകര്യം അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ ഉറപ്പ് നല്‍കും. ഇതിനു പുറമെ, കല്യാണ്‍ ജൂവലേഴ്‌സിന്റെ സ്‌റ്റോറുകളില്‍ നിന്നും വാങ്ങിയ ആഭരണങ്ങള്‍ ആഗോള തലത്തില്‍ തന്നെ മാറ്റി വാങ്ങാനും തിരിച്ചെടുക്കാനുമുള്ള ഉറപ്പും നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യ പത്രത്തിലൂടെ നല്കുന്നു. കല്യാണിന്റെ ആഭരണ ശേഖരങ്ങളെ കുറിച്ചും ഓഫറുകളെ കുറിച്ചും കൂടുതല്‍ അറിയാന്‍ https://www.kalyanjewellers.net വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.