
അബുദാബി: നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് സ്വദേശത്തേക്ക് മടങ്ങുന്ന ഹാജി സുലൈമാന്‍ യാത്രയയപ്പ് നല്കി. അബുദാബി ഹോട്ട് ക്രോസ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹസ്സന് കുഞ്ഞഹമ്മദിന്റെ പ്രാര്‍ത്ഥനയോടെ ജന.സെക്രട്ടറി ബഷീര്‍ പി.പി സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് ഇബ്രാഹിം മുണ്ടക്കാല്‍ അധ്യക്ഷത വഹിച്ചു. സുലൈമാനെ കുറിച്ച് ആര്എംവൈസി തയാറാക്കിയ ലഘു വിവരണം സെക്രട്ടറി നിയാസ് ഇ.ടി.വി വായിച്ചു. ആര്എംവൈസിയുടെ ഉപഹാരം അഡൈ്വസറി ബോര്‍ഡംഗം യു.കെ അഹമ്മദ് നല്കി. ഹസ്സന് കുഞ്ഞമ്മദ്, സി.എം.പി അഷ്റഫ് എന്നിവര്‍ ചേര്‍ന്ന് ഷോള് അണിയിച്ചു. ജില്ലാ കെഎംസിസി ട്രഷറര്‍ നസീര്‍ രാമന്തളി, കണ്ണൂര്‍ ജില്ലാ കൗണ്‍സിലര്‍ യു.കെ മുഹമ്മദ് കുഞ്ഞി ആശംസ നേര്‍ന്നു. ആര്എംവൈസി ട്രഷറര്‍ ഇസ്മായില്‍ കരപ്പാത്ത്, മുതിര്‍ന്ന നേതാക്കളയായ യു.കെ അബ്ദുല്‍ അസീസ്, അബ്ദുല്‍ സലാം, എം.ഇബ്രാഹിം, സഫീര്‍ യു.ടി, ഹസ്സന് പി.കെ, ഹംസ കരപ്പാത്ത്, സി.എം.പി ശരീഫ് പരിപാടി നിയന്ത്രിച്ചു. ഓര്‍ഗ.സെക്രട്ടറി ഇബ്രാഹിം കുടുക്കില്‍ നന്ദി പറഞ്ഞു.