ഹംസ കാവിലിനെ അനുമോദിച്ചു

31
നടുവണ്ണൂര്‍ വെങ്ങളത്ത്കണ്ടിക്കടവിലെ പ്രവാസി യുവ സംരംഭകന്‍ ഹംസ കാവിലിന് നാടിന്റെ ഉപഹാരം എം.കെ രാഘവന്‍ എംപി സമ്മാനിക്കുന്നു

നടുവണ്ണൂര്‍: സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യവും പ്രവാസി യുവ സംരംഭകനുമായ ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ഉപാധ്യക്ഷന്‍ ഹംസ കാവിലിനെ വെങ്ങളത്ത്കണ്ടി പ്രദേശം അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട അധ്യക്ഷയായി. എം.കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി. കൃഷ്ണദാസ്, എന്‍.ഇബ്രാഹിംകുട്ടി, ഇ.ശ്രീധരന്‍, കെ.വി അമ്മോട്ടി, പി.സി ഹരിപ്രിയ, എം.കെ ബാലകൃഷ്ണന്‍, കെ.ടി.കെ റഷീദ്, എന്‍.റഹീഷ്, എം.കെ അബ്ദുറഹ്മാന്‍ സംസാരിച്ചു.