ഹസീന ഫുട്‌ബോള്‍ ഫെസ്റ്റ് 17ന് ദുബൈയില്‍

20
ഏപ്രില്‍ 17ന് ദുബൈ ഖിസൈസില്‍ നടക്കുന്ന ഹസീന മിഡില്‍ ഈസ്റ്റ് ഫുട്‌ബോള്‍ ഫെസ്റ്റ് ലോഗോ പ്രകാശനം തോംസന്‍ ഗ്രൂപ് എംഡി ബിജു തോമസ് നിര്‍വഹിക്കുന്നു. താജുദ്ദീന്‍, മുജീബ് മെട്രോ, സൈനുദ്ദീന്‍ ചിത്താരി, ഹസ്സന്‍ യാഫ, സൈഫുദ്ദീന്‍ സമീപം

ദുബൈ: ഹസീന ചിത്താരി മിഡില്‍ ഈസ്റ്റ് കമ്മിറ്റി അതിഥ്യമരുളുന്ന ഓള്‍ കേരള ഫുട്‌ബോള്‍ 2020 ഏപ്രില്‍ 17ന് ഖിസൈസ് അമിറ്റി സ്‌കൂള്‍ മുബാഷ് ഗ്രൗണ്ടില്‍. ഫുട്്‌ബോള്‍ ഫെസ്റ്റ് പ്രഖ്യാപനം ബ്രാന്‍ഡ് അംബാസഡര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി നിര്‍വഹിച്ചു.
ഹസീന മിഡില്‍ ഈസ്റ്റ് കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഇത്തരം ഫുട്‌ബോള്‍ ഫെസ്റ്റുകള്‍ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുമെന്ന് റാഫി അഭിപ്രായപ്പെട്ടു. മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 8008 ദിര്‍ഹമും രണ്ടാം സ്ഥാനക്കാര്‍ക്ക് 5005 ദിര്‍ഹമും മൂന്നാം സ്ഥാനക്കാര്‍ക്ക് 1001 ദിര്‍ഹമും മറ്റു പ്രോല്‍സാഹ്ന സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 055 6606487, 055 8160001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഫെസ്റ്റ് വിജയത്തിനായി വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. മുജീബ് മെട്രോ (ചെയ.), സി.ബി സൈഫുദ്ദീന്‍ (വൈ.ചെയ.), നൂറുദ്ദീന്‍ (കണ്‍.), അബ്ദുല്ല അലങ്കാര്‍ (വൈ.കണ്‍.), സൈനുദ്ദീന്‍ ചിത്താരി (ചീഫ് കോഓര്‍ഡി.),റാഷിദ് മാട്ടുമ്മല്‍, ജലീല്‍ മെട്രോ (കോഓര്‍ഡി.),
താജുദ്ദീന്‍ അഖ്തര്‍ (ട്രഷ.), സി.ബി കരീം (മുഖ്യ രക്ഷാധികാരി), വിവിധ സബ്കമ്മിറ്റി അംഗങ്ങളായി ബഷീര്‍ മുബാഷ്, ഹാരിസ് മുനിയംകോട്, ഹസ്സന്‍ യാഫ, ഷറഫുദ്ദീന്‍ സി.എച്ച്, ജാഫര്‍ ബേങ്ങച്ചേരി, അന്‍വര്‍ ഇസ്മായില്‍, ടി.വി സമീല്‍ ഹബീബ്, സി.എച്ച് ശുഹൈല്‍ വഹാബ്, ഓസോണ്‍ ഹമീദ്, സി.മന്‍സൂര്‍, ബദ്‌റുദ്ദീന്‍, ഹൈദര്‍ പി.വി, മാഹിന്‍ എ.പി, അഷ്‌റഫ് ടി.വി, മുനീര്‍ സി.കെ, അബ്ബാസ് വി.വി, ബഷീര്‍ വി.വി, ഹനീഫ വി.വി, നിസാര്‍ മാട്ടുമ്മല്‍, അഷ്‌റഫ് നോബ്ള്‍, അസീസ് തനിമ, റഊഫ് ഹനീഫ, ബലൂഷി ഫഹദ് പി.ബി കബീര്‍ ബാരിക്കാട്, സഈദ് അലങ്കാര്‍, ഷൗക്കത്ത് ഗസല്‍, ശിഹാബ് മെട്രോ, മൂസ എ.കെ.ടി, മൊയ്യ ഇഖ്ബാല്‍, ഖലീല്‍, താജുദ്ദീന്‍ സി.എച്ച്, ഷാഹാബ്, നൗഫല്‍ പി.വി, നിസാര്‍ സിഎച്ച് എന്നിവരെ തെരഞ്ഞെടുത്തു.