അബുദാബി: അബുദാബി നഗരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന സമയ ക്രമീകരണം തല്ക്കാലികമായി റദ്ദാക്കിയതായി അബുദാബി പൊലീസ് അറിയിച്ചു. നഗരത്തിലെ റോഡുകളില്‍ രാവിലെ ആറു മുതല്‍ ഒമ്പത് വരെയും വൈകുന്നേരം മൂന്നു മുതല്‍ ആറു വരെയും പ്രവേശനം നേരത്തെ വിലക്കിയിരുന്നു. ഈ ക്രമീകരണം ഇന്നു മുതല്‍ ഈ മാസം 5 ഞായറാഴ്ച വരെയാണ് റദ്ദാക്കിയിട്ടുള്ളത്.