കൊറോണയെ അതിജീവിക്കാനാകും: ശൈഖ് മുഹമ്മദ്

208
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ന ഹ്‌യാന്‍

അബുദാബി: രാജ്യത്ത് നിലവിലുള്ള കൊറോണ വൈറസ് മൂലമുള്ള പ്രയാസങ്ങളെ തരണം ചെയ്യാന്‍ യുഎഇക്ക് കഴിയുമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ന ഹ്‌യാന്‍ പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ തരണം ചെയ്ത് പോകാനുള്ള ശേഷി യുഎഇക്കുണ്ടെന്ന് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം തുടരുകയും വിജയിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ജനങ്ങളുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നു. രാജ്യത്തെ ജനതയില്‍ അഭിമാനം കൊള്ളുന്നതായി ശൈഖ് മുഹമ്മദ് ്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ പൗരന്മാരും വിദേശികളായ താമസക്കാരും ഈ രാജ്യത്തിനു വേണ്ടി ചെയ്യുന്ന സേവനങ്ങളില്‍ അഭിമാനം കൊള്ളുന്നു. ഓരോ ഘട്ടത്തിലും ദേശീയ ഗാനം ആലപിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.