അമേരിക്കയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്, 25 മരണം

അമേരിക്കയിലെ ടെന്നിസിയില്‍ വീശിയടിച്ച ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ 25 മരണം
ചൊവ്വാഴ്ചയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റില്‍ 140 കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതിനാല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ പൂര്‍ണമായും ഇരുട്ടിലാണ്. വില്‍സണ്‍ ,നാഷ് വില്ല എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.