
പോരാട്ടവീര്യം ജ്വലിച്ച് മുസ്‌ലിംലീഗ് ദേശരക്ഷാ സദസ്സ്
ഫാസിസത്തിനെതിരായ തുടര്‍ പോരാട്ടത്തില്‍ വാഗണ്‍ ട്രാജഡിയുടെ മണ്ണില്‍ പച്ചപ്പടയണി സമരേതിഹാസം രചിച്ചു. ചെറുപ്രകടനങ്ങളായെത്തി ജനസാഗരമായി മാറിയ പതിനായിരങ്ങള്‍ പൗരത്വഭേദഗതി നിയമം പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കിയ പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ദേശരക്ഷാ സദസ്സ് ഭരണഘടനാ സംരക്ഷണത്തിനായി രാജ്യമെമ്പാടും നടക്കുന്ന മതേതര ജനാധിപത്യ ശക്തികളുടെ യോജിച്ച പോരാട്ടത്തിന് കരുത്ത് പകര്‍ന്നു.
മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശരക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്തു. പൗരത്വം ചോദ്യം ചെയ്യാന്‍ മാത്രം ഒരു ശക്തിയും രാജ്യത്ത് വളര്‍ന്നിട്ടില്ലെന്ന് തങ്ങള്‍ പറഞ്ഞു. പൗരത്വം അവകാശമാണ്.
അത് ആരുടേയും ഔദാര്യമായി കരുതണ്ട. പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് വന്നാല്‍ അതിന് തയ്യാറല്ല എന്നാണ് അവര്‍ക്കുള്ള മറുപടിയെന്നും തങ്ങള്‍ പറഞ്ഞു. ഡല്‍ഹി കത്തിയെരിയുന്ന കാഴ്ചയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ലോകം കണ്ടത്. അവിടെ ആശ്വാസം പകരാന്‍ ആദ്യം ഓടിയെത്തിയത് മുസ്‌ലിംലീഗ് മാത്രമാണ്. പുനരധിവാസത്തിന് വേണ്ടതെല്ലാം പാര്‍ട്ടി അവിടെ ചെയ്തു. ഇനിയും അത് തുടരുക തന്നെ ചെയ്യും. പ്രതിസന്ധികളെയെല്ലാം മറികടന്ന് അവസാനശ്വാസം നിലക്കും വരെ മുസ്‌ലിംലീഗ് മര്‍ദ്ദിത ജനവിഭാഗത്തിനൊപ്പമുണ്ടാവും.
പൂര്‍വികര്‍ നല്‍കിയ ധൈര്യവും സമരവീര്യവുമാണ് ഞങ്ങളുടെ സിരകളിലോടുന്നത്. വാഗണ്‍ ട്രാജഡിയുടെ ഓര്‍മ്മകളും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉശിരും ഈ തലമുറയുടെ കുതിപ്പിന് ആവേശം പകരുന്നുണ്ട്. വിജയം കാണും വരെ നിയമ, സമര പോരാട്ടങ്ങളില്‍ മുസ്‌ലിം ലീഗുണ്ടാവുമെന്നും തങ്ങള്‍ പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍, മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ കെ.എം ഷാജി, പ്രഫ. കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി അബ്ദുല്‍ ഹമീദ്, സി. മമ്മൂട്ടി, അഡ്വ.എന്‍. ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, പി.കെ അബ്ദുറബ്ബ്, പി. ഉബൈദുല്ല, പി.കെ ബഷീര്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, എം. ഉമ്മര്‍, ടി.വി ഇബ്രാഹീം, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി, സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, പി.എം.എ സലാം, അഡ്വ. എം റഹ്മത്തുല്ല, ടി. സിദ്ദീഖ്, സി.പി ബാവ ഹാജി, എ.എ ഷുക്കൂര്‍, പി.ടി അജയ് മോഹന്‍, വി.വി പ്രകാശ്, എ.പി ഉണ്ണികൃഷ്ണന്‍, കുറുക്കോളി മൊയ്തീന്‍, കെ.പി മുഹമ്മദ് കുട്ടി, നജീബ് കാന്തപുരം, ആഷിഖ് ചെലവൂര്‍, മിസ്ഹബ് കീഴരിയൂര്‍, ഡോ. ഹുസൈന്‍ മടവൂര്‍, പുത്തനഴി മൊയ്തീന്‍ കുട്ടി ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, എം.ഐ അബ്ദുല്‍ അസീസ്, പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, സി.പി ഉമര്‍ സുല്ലമി, എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, സി.പി സൈതലവി, ജില്ലാ ഭാരവാഹികളായ എം.എ.ഖാദര്‍, അഷ്‌റഫ് കോക്കൂര്‍, എം.അബ്ദുല്ലക്കുട്ടി, പി.എ റഷീദ്, എം.കെ ബാവ, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മായീല്‍ മൂത്തേടം, പി.കെ.സി അബ്ദുറഹ്മാന്‍, കെ.എം ഗഫൂര്‍, നൗഷാദ് മണിശ്ശേരി, നാലകത്ത് സൂപ്പി, പി.വി മുഹമ്മദ് അരീക്കോട്, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, മജീദ് വല്ലാഞ്ചിറ, വി.എ.കെ തങ്ങള്‍, കബീര്‍ മുതുപറമ്പ്, അഡ്വ. പി അബു സിദ്ദീഖ്, പി.ടി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ഹനീഫ മൂന്നിയൂര്‍ പ്രസംഗിച്ചു.