ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും ഏപ്രില്‍ 15വരെ റദ്ദാക്കി

    416

    ദുബൈ/ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും ഏപ്രില്‍ 15 വരെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. കോവിഡ്-19 ആഗോള മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡ്ിപ്ലോമാറ്റിക്, യുഎന്‍-രാജ്യാന്തര സ്ംഘടനകള്‍, എംപ്ലോയ്‌മെന്റ്, പ്രൊജക്ട് വിസ എന്നിവക്ക് ഇത് ബാധകമല്ല. ഇതുകൂടാതെ ചൈന, ഇറ്റലി, ഇറാന്‍, കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നും വരുന്ന ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ 14 ദിവസത്തേക്ക് ക്വാറന്‍ടൈന്‍ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.