അബുദാബി:ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.ഇന്നലെ ഒരുദിര്ഹമിന് 20.18രൂപയാണ് രേഖപ്പെടുത്തിയത്.ആയിരം ഇന്ത്യന്‍ രൂപക്ക് 49.55 ദിര്‍ഹം എന്ന തോതിലേക്ക് വിനിമയ നിരക്ക് കുറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷംമുമ്പ് ഇതേകാലയളവില്‍ ഒരുദിര്ഹമിന് 12.46രൂപ മാത്രമാണ് ലഭിച്ചിരുന്നത്. ഒരുദിര്ഹവും ഇന്ത്യന്‍ രൂപയും തമ്മില്‍ 7.72രൂപയുടെ മാറ്റമാണ് ഉണ്ടായത്. ഇന്ത്യന്‍ രൂപയുടെ വിലയിടിവ് പ്രവാസികള്‍ക്ക് ആശ്വാസമാണെങ്കിലും ഇന്ത്യന്‍ സമ്പദ്ഘടയുടെ കാര്യത്തില്‍ വന്‍ ഇടിവാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രവാസികള്‍ക്ക് കൂടുതല്‍ പണം നാട്ടിലെത്തിക്കാന്‍ സാധിക്കുമെങ്കിലും, അനുദിനം ജീവിതച്ചെലവ് വര്‍ധിക്കുന്ന അവസ്ഥയാണ് നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം പ്രവാസികള്‍ക്കും സാധാരണക്കാര്‍ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടിവരുന്നുണ്ട്.
40വര്‍ഷം മുമ്പ് 1000 ഇന്ത്യന്‍ രൂപക്ക് 480 ദിര്‍ഹമായിരുന്നു. എന്നാല്‍ ആഗോളതലത്തിലുണ്ടായ മാറ്റങ്ങളും ഇന്ത്യന്‍ സമ്പദ്ഘടനയിലെ വ്യതിയാനങ്ങളും മൂലം ഓരോ വര്‍ഷവും നിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു.