
അബുദാബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ലിറ്റററി കമ്മിറ്റി നേതൃത്വത്തില്‍ വായനാ വൃത്തം ആരംഭിച്ചു. പുസ്തക വായന, ആസ്വാദനം, ചര്‍ച്ച, ചിന്ത എന്നിവ ഉള്‍പ്പെടുത്തി വായനാ തല്‍പരര്‍ക്കായി നടത്തുന്ന മാസാന്ത പരിപാടിയാണ് വായനാ വൃത്തം. ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ടി.കെ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് പി.കെ ശിഹാബ് എഴുതിയ ‘ഈയാമ്പാറ്റ രചിച്ച ഇതിഹാസം’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തിനിടയിലും ഓരോ മാസവും വായിക്കുന്ന പുസ്തകങ്ങളെ കുറിച്ചുള്ള പരസ്പര ചര്‍ച്ചകള്‍ പങ്കു വെക്കുന്ന വായനാ വൃത്തം വായനാ പ്രേമികള്‍ക്ക് ആസ്വാദനമേകി. സ്വാലിഹ് വാഫി വിഷയാവതരണം നടത്തി. യു.കെ മുഹമ്മദ് കുഞ്ഞി, ഹക്കീം എടക്കഴിയൂര്‍, മുഹമ്മദ് പുല്‍പ്പള്ളി, എ.ആര്‍ കരീം കള്ളാര്‍, ജലാല്‍ തൃശൂര്‍, നസീര്‍ തൃശൂര്‍, അഷ്‌റഫ് മണലിപ്പുഴ, യാസര്‍ അറഫാത്ത് വാഫി, അസ്‌കര്‍ മണ്ണാര്‍ക്കാട് സംസാരിച്ചു. ലിറ്റററി സെക്രട്ടറി എം.കുഞ്ഞിമുഹമ്മദ് സ്വാഗതവും ലൈബ്രേറിയന്‍ റാഷിദ് എടത്തോട് നന്ദിയും പറഞ്ഞു.