അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ശൈഖാ നൂറ എമിറേറ്റ്‌സ് ഫസ്റ്റ് സന്ദര്‍ശിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ എമിറേറ്റ്‌സ് ഫസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച ശൈഖാ നൂറ ബിന്‍ത് ഖലീഫ നാദിയ ഇറാം ഫാറൂഖിനെ ആദരിച്ചപ്പോള്‍

ദുബൈ: പ്രഫഷണല്‍ ബിസിനസ് സെറ്റപ് രംഗത്തെ ദുബൈയിലെ മുന്‍നിര ബ്രാന്‍ഡായ എമിറേറ്റ്‌സ് ഫസ്റ്റിന്റെ ബിസിനസ് വില്ലേജിലെ ഓഫീസ് ശൈഖാ നൂറ ബിന്‍ത് ഖലീഫ സന്ദര്‍ശിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എമിറേറ്റ്‌സ് ഫസ്റ്റില്‍ ഒരുക്കിയ വനിതാ ദിനാഘോഷത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു അവര്‍. എമിറേറ്റ്‌സ് ഫെസ്റ്റ് സിഇഒ ജമാദ് ഉസ്മാന്‍ ശൈഖാ നൂറയെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ െൈശഖാ നൂറ മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംരംഭകത്വത്തിന് കരുത്തേകുന്ന എമിറേറ്റ്‌സ് ഫസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ ശൈഖാ നൂറ അഭിനന്ദിച്ചു. ദുബൈയിലെ ശ്രദ്ധേയ വനിതാ സംരംഭക്വത അവാര്‍ഡിന് എമിറേറ്റ്‌സ് ഫസ്റ്റില്‍ നിന്നും 2018 മാര്‍ച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ട്രേഡ് ലൈസന്‍സ് കരസ്ഥമാക്കിയ നാദിയ ഇറാം ഫാറൂഖിനെ ആദരിച്ചു. മറ്റു സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക രീതിയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ബിസിനസ് മേഖലയില്‍ വഹിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്. ചടങ്ങില്‍ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാന്‍, സെയില്‍സ് ഹെഡ് റാസിഖ് അലി, ഷാമില്‍, മാര്‍ക്കറ്റിംഗ് ഹെഡ് ചിത്ര സംബന്ധിച്ചു.