ഇറ്റലി പ്രതീക്ഷയോടെ ഉണരുന്നു

കൊറോണ വൈറസ് ഏറ്റവുമധികം രൂക്ഷമായി ബാധിച്ച ഇറ്റലിയിൽ മൂന്നു ദിവസമായി മരണപ്പെട്ടവരുടെ എണ്ണത്തിലും, രോഗബാധിതരുടെ എണ്ണത്തിലും നേരിയ കുറവ്. ഇത് ഏറെ പ്രതീക്ഷയോടെയാണ് ഇറ്റലിയിലെ സർക്കാരും ജനങ്ങളും ആരോഗ്യപ്രവർത്തകരും ഒന്നടങ്കം നോക്കിക്കാണുന്നത്. 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ മരണത്തിന്റെയും രോഗബാധയുടെയും ഗ്രാഫ് പൂർണ്ണമായി താഴേക്ക് പോകുമെന്ന് ഇറ്റാലിയൻ ആരോഗ്യ സഹമന്ത്രി പിയർപൗളോ സിലേരി അഭിപ്രായപ്പെട്ടു.