ജമ്മു കാശ്മീരിലും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 63 കാരിയായ സ്ത്രീയ്ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവര്‍ കഴിഞ്ഞ ദിവസം ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി.

അതേസമയം ഇറാനില്‍ നിന്ന് വന്ന കാര്‍ഗില്‍ സ്വദേശിയുടെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവാണെന്നും അന്തിമഫലത്തിനായി കാത്തിരിക്കുകയാണെന്നും കൊറോണ പ്രതിരോധത്തിനായി നിയോഗിച്ച നോഡല്‍ ഓഫീസര്‍ ഡോ. ഷഫ്ഖത് ഖാന്‍ ഗ്രേറ്റര്‍ കശ്മീരിനോട് പറഞ്ഞു.