ജനകീയ സമിതി പുരസ്‌കാരം ഇ.പി ജോണ്‍സന് സമ്മാനിച്ചു

ജനകീയ സമിതിയുടെ പ്രവാസി പുരസ്‌കാരം ഷാര്‍ജ ഇന്ത്യന്‍ അേസാസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സന് മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള സമ്മാനിച്ചപ്പോള്‍

കോട്ടയം: ജനകീയ സമിതി ഏര്‍പ്പെടുത്തിയ പ്രവാസി പുരസ്‌കാരം ഷാര്‍ജ ഇന്ത്യന്‍ അേസാസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സന് മിസോറാം ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള സമ്മാനിച്ചു. കോട്ടയം പ്രസ് ക്‌ളബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനകീയ സമിതി രജത ജൂബിലിയാഘോഷ സമാപന സമ്മേളനത്തില്‍ ജോണ്‍സണ്‍ സംബന്ധിച്ചു. ഇ.പി ജോണ്‍സണിന്റെ പ്രവര്‍ത്തനം യുഎഇയിലെ ഭാരതീയര്‍ക്ക് അനുഗൃഹമാണെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സാമൂഹിക ഉന്നമനത്തിനും വിലപ്പെട്ട സംഭാവനകളാണ് ജോണ്‍സണ്‍ നിര്‍വഹിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും ജനകീയ സമിതി സ്ഥാപകനുമായ കെ.ഇ മാമ്മന്റെ നവതി സ്മാരകമായി ഏര്‍പ്പെടുത്തിയതാണ് 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ്. സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനകീയ സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍.വി പ്രദീപ് കുമാര്‍ ആമുഖ പ്രഭാഷണവും സംസ്ഥാന ജന.സെക്രട്ടറി അനി വര്‍ഗീസ് ജനകീയ സമിതി 2020-’25 കര്‍മ പദ്ധതികളും അവതരിപ്പിച്ചു. രജത ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ വി.പി ജയചന്ദ്രന്‍, ഡയറക്ടര്‍ ഡോ. അശോക് അലക്‌സ് ഫിലിപ്, ട്രഷറര്‍ അഴീക്കോട് ഹുസൈന്‍, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് തഴക്കര, ജന.കണ്‍വീനര്‍ വര്‍ഗീസ് ചെമ്പോല, കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ വി ഇടിക്കുള പ്രസംഗിച്ചു.