ജീവനക്കാർക്ക് ആശ്വാസമായി കല്യാൺ ജൂവലേഴ്‌സ് : ഷോറൂം അടച്ചിട്ടാലും ശമ്പളം കിട്ടും

    തൃശ്ശൂർ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ നിർദ്ദേശാനുസരണം അടച്ചിടേണ്ടി വരുന്ന ഷോറൂമുകളിലെ ജീവനക്കാർക്ക് ശമ്പളം നഷ്ടപ്പെടില്ലെന്ന് കല്യാൺ ജുവലേഴ്സ്. ജീവനക്കാരുടെ അറ്റന്റൻസിന്റെ കാര്യത്തിൽ ഷോറൂം അടച്ചിടുന്ന ദിവസവും പ്രവൃത്തിദിനം എന്ന നിലയിൽതന്നെ കണക്കാക്കും.