കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന അബുദാബി കമ്മിറ്റി

അബുദാബി: കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് ചേക്കു അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. കേന്ദ്ര എക്‌സിക്യൂട്ടീവ് മെംബര്‍ കെ.കെ കുഞ്ഞബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു.
2020-’21ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എച്ച് അഷ്‌റഫ് കൊത്തിക്കാല്‍ (പ്രസി.), എ.ആര്‍ കരീം കള്ളാര്‍ (ജന.സെക്ര.), കെ.ജി ബഷീര്‍ (ട്രഷ.), കുഞ്ഞബ്ദുള്ള പാലായി, എം. കെ അബ്ദുല്‍ റഹ്മാന്‍, സി.എച്ച് അഷ്‌റഫ് സിയാറത്തിങ്കര, മജീദ് ചിത്താരി (വൈ.പ്രസി.), സി.എച്ച് നിസാര്‍, സത്താര്‍ കുന്നുംകൈ, ഉസ്മാന്‍ കൊളവയല്‍, റംഷീദ് ആവിയില്‍ (ജോ.സെക്ര.). പൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.എം അസൈനാര്‍ സ്വാഗതവും എ.ആര്‍ കരീം കള്ളാര്‍ നന്ദിയും പറഞ്ഞു.

സി.എച്ച് അഷ്‌റഫ് കൊത്തിക്കാല്‍ (പ്രസി.), എ.ആര്‍ കരീം കള്ളാര്‍ (ജന.സെക്ര.), കെ.ജി ബഷീര്‍ (ട്രഷ.)