കാഞ്ഞങ്ങാട് പ്രതിഭാ കോളജ് സംഗമം

കാഞ്ഞങ്ങാട് പ്രതിഭാ കോളജില്‍ നിന്ന് 20 വര്‍ഷം മുന്‍പ് പഠിച്ച വിവിധ ജിസിസി രാജ്യങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ ദുബൈയില്‍ നടത്തിയ സംഗമം

അബുദാബി: കാഞ്ഞങ്ങാട് പ്രതിഭാ കോളേജില്‍ 97-99 വര്‍ഷക്കാലത്ത് പഠനം നടത്തിയ സഹപാഠികള്‍ ദുബൈയില്‍ ഒത്തുകൂടി. ജിസിസിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. വിവിധ കലാകായിക മത്സരങ്ങളോടെയാണ് സംഗമം സമാപിച്ചത്. യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലുള്ള സഹപാഠികളാണ് ഒത്തുകൂടിയത്. അകാലത്തില്‍ പൊലിഞ്ഞ അദ്ധ്യാപകന്‍മാരെയും സഹപാഠികളെയും അനുസ്മരിച്ചു. ഫലീല്‍ കുവൈത്തിലിന്റെ അധ്യക്ഷതയില്‍ സലിം ബാരിക്കാട് ഉദ്ഘാടനം ചെയ്തു. ആരിഫ് കൊത്തിക്കാല്‍ തന്‍സീര്‍, റിഗോരാജ്, സുധീഷ്, മുഹമ്മദ് കുഞ്ഞി, സിറാജ്, കുഞ്ഞഹമ്മദ്, നാസര്‍, ഫസലുറഹ്മാന്‍, അസിസ്, പ്രദീപ്, നൗഷാദ്, ജാസിര്‍, ഹാരിസ്, ശിവപ്രസാദ് പ്രസംഗിച്ചു. പ്രതിഭ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മധു സ്വാഗതവും ഫൈസല്‍ നന്ദിയും പറഞ്ഞു.