അബൂദാബി: കലയും സംസ്കാരവും ഇഴ ചേര്‍ത്ത് കണ്ണൂരിന്റെ തനിമ ഉയര്‍ത്തി അബുദാബി-കണ്ണൂര്‍ ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഏപ്രില്‍ 3ന് കണ്ണൂര്‍ ഫെസ്റ്റ് നടത്താന്‍ ജില്ലാ കെഎംസിസി യോഗം തീരുമാനിച്ചു. രാവിലെ 8 മുതല്‍ രാത്രി 11 വരെ നീളുന്ന രീതിയിലാണ് പരിപാടി. പ്രശസ്തരുടെ സ്റ്റേജ് പരിപാടിയും കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളെ അണിനിരത്തി ദഫ്മുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, സംഘഗാനം, ഖിറാഅത്ത്, ക്വിസ് തുടങ്ങിയ മത്സര പരിപാടികളും നടത്തും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നിരവധി മത്സര പരിപാടികളും ഉണ്ടാകും. ഭക്ഷണ വിഭവങ്ങളുമായി ഫുഡ് ഫെസ്റ്റും വ്യത്യസ്ത വസ്ത്ര ശേഖരങ്ങളുമായി പ്രത്യേക സ്റ്റാളുകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. യോഗത്തില്‍ എ. ബീരാന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി സെക്രട്ടറി ഇ.ടി.എം സുനീര്‍ ഉദ്ഘാടനം ചെയ്തു. ‘എന്റെ റൂമില്‍ ഒരു ചന്ദ്രിക പത്രം’ കാമ്പയില്‍ വിജയിപ്പിക്കാനും പുതുതായി 100 ചന്ദ്രിക വരിക്കാരെ ചേര്‍ക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഭാരവാഹികളായ ഹംസ നടുവില്‍, മെയ്തു ഹാജി കയ്യം, അദ്നാന് മാട്ടൂല്‍, താജ് കമ്പില്‍, മുഹമ്മദ് കൊളച്ചേരി, ഇസ്മായില്‍ പാലക്കോട്, ഹുസൈനാര് മുട്ടം, റയീസ് ചെമ്പിലോട്, വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് ശിഹാബ് പരിയാരം, സാബിര്‍ മാട്ടൂല്‍, ഫത്താഹ്, ഷംസു നരിക്കോടന്‍, ലത്തീഫ് കുപ്പം, മുത്തലിബ് ഞെക്ളി, നൗഷാദ് എം.എ, ഷാദുലി വളക്കൈ, ഹാരിസ് കെ.വി, അലി പാലേക്കാട്, ലത്തീഫ് ഹാജി, ഷിറാസ്, സമീര്‍ തലശ്ശേരി സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി ഷറഫുദ്ദീന് യു.എം സ്വാഗതവും മുഹമ്മദ് നാറാത്ത് നന്ദിയും പറഞ്ഞു.