കാസര്‍കോട് മണ്ഡലം കെഎംസിസി ബൈത്തുര്‍റഹ്മ: പ്രഖ്യാപനം നടത്തി

അബുദാബി-കാസര്‍കോട് മണ്ഡലം കെഎംസിസി ബൈത്തുര്‍റഹ്മ പ്രഖ്യാപന ബ്രോഷര്‍ സയ്യിദ് മുനവ്വറലി തങ്ങള്‍ അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി പ്രകാശനം ചെയ്യുന്നു

അബുദാബി: കാസര്‍കോട് മണ്ഡലം കെഎംസിസി നടപ്പാക്കുന്ന ബൈത്തുര്‍റഹ്മയുടെ പ്രഖ്യാപനം ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സേഫ്‌ലൈന്‍ അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി ബ്രോഷര്‍ പ്രകാശനം ചെയ്ത് നിര്‍വഹിച്ചു. ജീവകാരുണ്യ രംഗത്ത് സജീവമായി ഇടപെടുന്ന കാസര്‍കോട് മണ്ഡലം കെഎംസിസി ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി, രോഗികള്‍ക്കുള്ള സഹായം, വീട് പണി പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കുള്ള സഹായം തുടങ്ങിയ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അര്‍ഹരെ കണ്ടെത്തി റമദാനില്‍ റിലീഫ് പ്രവര്‍ത്തനം നടത്താനുള്ള തയാറെടുപ്പിലാണ് മണ്ഡലം കെഎംസിസി. കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, ജന.സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, സുലൈമാന്‍ കാനക്കോട്, അനീസ് മാങ്ങാട്, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ട്രഷറര്‍ ഷാഫി നാട്ടക്കല്‍, ഹനീഫ എരിയാല്‍, സലീം ചൗക്കി, ഖാദര്‍ കണ്ടാര്‍, അബ്ദുല്ല കാനക്കോട്, മുഹമ്മദ് അരമന, റൗഫ് കൊല്യ, ശരീഫ് പള്ളത്തട്ക്ക, ബദ്‌റുദ്ദീന്‍ തളങ്കര, നിസാര്‍ കല്ലങ്കൈ, ഹനീഫ ദുബൈ സംബന്ധിച്ചു. ജന.സെക്രട്ടറി അഷ്‌റഫ് ബദിയടുക്ക സ്വാഗതവും നന്ദിയും പറഞ്ഞു.