മഹാമാരിയെ തടയാന്‍ കരുതിയിരിക്കാം

11

കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19; കാസര്‍ക്കോട് ആറുപേര്‍ക്ക്‌

 സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാഗബാധിതരുടെ എണ്ണം 40 ആയി.
കൊച്ചിയിലെത്തിയ അഞ്ച് ബ്രിട്ടീഷ് പൗരന്മാര്‍ക്കും കാസര്‍ക്കോട്ട് ആറുപേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
എസ്.എസ്.എല്‍.സി, പ്ലസ് ടു ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സര്‍വകലാശാലാ പരീക്ഷകളും മാറ്റി. കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നലെ നടത്താനിരുന്ന പരീക്ഷകളും ഉപേക്ഷിച്ചു. എട്ട്, ഒമ്പത് പരീക്ഷകള്‍ മാറ്റി.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ മൂന്നുവരെ നടത്താനിരുന്ന എല്ലാ സിവില്‍ സര്‍വീസ് അഭിമുഖങ്ങളും മാറ്റിവെച്ചു
കാസര്‍ക്കോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ദുബൈയില്‍നിന്ന് എത്തിയവര്‍. രണ്ടുപേര്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍. മറ്റു രണ്ടുപേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന പരിശോധന തുടരുന്നു.
പാലക്കാട്ട് രോഗം സ്ഥിരീകരിച്ചയാള്‍ യു.കെയില്‍നിന്ന് എത്തിയയാള്‍
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 44,390 പേര്‍
രോഗം സ്ഥിരീകരിച്ചയാള്‍ നിരീക്ഷണത്തിലിരിക്കെ നിയന്ത്രണം ലംഘിച്ച് ദീര്‍ഘയാത്ര ചെയ്തു. നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തി. ആശങ്കയോടെ കാസര്‍ക്കോട് ജില്ല.
കാസര്‍ക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു. ആരാധനാലയങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടക്കണം. ക്ലബ്ബുകള്‍ രണ്ടാഴ്ച അടച്ചിടണം. കടകള്‍ രാവിലെ 11 മണിക്കേ തുറക്കാവൂ.
കാസര്‍ക്കോട്ട് രണ്ട് എം.എല്‍.എമാരും സ്വയം നിരീക്ഷണത്തില്‍. മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനും കാസര്‍ക്കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നുമാണ് നിരീക്ഷണത്തിലേക്ക് മാറിയത്.
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 12 റോഡുകള്‍ അടച്ചതായി കാസര്‍ക്കോട് ജില്ലാ കളക്ടര്‍. നിയന്ത്രണം കര്‍ശനമെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി, ഗ്രൂപ്പ് ബി.സി,ഡി ജീവനക്കാരില്‍ ഒരു വിഭാഗത്തിന് വീട്ടിലിരുന്ന് ജോലി ചെയ്യാം
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ സംസ്ഥാനത്തും പാലിക്കുമെന്ന് മുഖ്യമന്ത്രി. കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല. സംസ്ഥാനത്തെ മുഴുവന്‍ കടകളും ഞായറാഴ്ച അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് ബസുടമകള്‍.
വസ്തു നികുതിയും വിനോദ നികുതിയും അടക്കാന്‍ ഏപ്രില്‍ 30 വരെ സാവകാശം നല്‍കുമെന്ന് മുഖ്യമന്ത്രി, കടകള്‍ക്ക ലൈസന്‍സ് പുതുക്കാനും ഏ്പ്രില്‍ 30 വരെ സാവകാശം.
റവന്യൂ റിക്കവറി നടപടികള്‍ ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു
നബാര്‍ഡിനോട് 2000 കോടി രൂപ വായ്പ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി. പലിശ നിരക്ക് കുറക്കണമെന്നും ആവശ്യപ്പെടും.
സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 4400 ഹോസ്റ്റല്‍ മുറികള്‍ കോവിഡ് കെയര്‍ സെന്ററാക്കി മാറ്റാന്‍ ധാരണ
മാസ്‌ക്, സാനിറ്റൈസര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ വ്യവസായ വകുപ്പിന് ചുമതല.
പ്രതിസന്ധി മറികടക്കാന്‍ തൊഴിലുറപ്പ് ദിനങ്ങളും കൂലിയും കൂട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി.
ശബരിമലയിലും ഗുരുവായൂരും ഭക്തരെ പ്രവേശിപ്പിക്കില്ല. ശബരിമല ഉത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം.
സംസ്ഥാനത്ത് ഇന്നലെ മാത്രം 37 ട്രെയിനുകള്‍ റദ്ദാക്കി. കോവിഡ് ഭീതിയെതുടര്‍ന്ന് ഇതുവരെ റദ്ദാക്കിയത് 60ലധികം ട്രെയിന്‍ സര്‍വീസുകള്‍
തമിഴ്‌നാട് അതിര്‍ത്തികള്‍ അടച്ചെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി. ചര്‍ച്ച ചെയ്യാതെ അടക്കില്ലെന്ന് തമിഴ്‌നാട് ഉറപ്പു നല്‍കിയെന്നും മുഖ്യമന്ത്രി. അതേസമയം അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 31 വരെ എല്ലാ മതപരമായ ചടങ്ങുകളും നിര്‍ത്തിവെക്കാന്‍ കോഴിക്കോട് രൂപത തീരുമാനിച്ചതായി ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.