കൊറോണ : സംസ്‌ഥാനത്ത് പൊതുപരിപാടികൾ പാടില്ല, ഏഴാം ക്ലാസ്സ്‌ വരെയുള്ള പരീക്ഷകൾ ഉണ്ടാകില്ല

27

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏഴാം ക്ലാസ്സ്‌ വരെയുള്ള പരീക്ഷകൾ ഉണ്ടാകില്ല. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് അവധിയും പ്രഖ്യാപിച്ചു. അംഗനവാടികൾക്കും അവധി ബാധകമായിരിക്കും അതേസമയം, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

മാർച്ച് മാസത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.നേരത്തെ സംസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച വേളയിലും സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.