ഷാര്‍ജ: കൊടുങ്ങല്ലൂര്‍ മണ്ഡലം കെഎംസിസിയുടെ യുഎഇ കോ-ഓര്‍ഡിനേഷന്‍ കണ്വെന്ഷന് മണ്ഡലം മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് യൂസുഫ് പടിയത്തിന്റെ അധ്യക്ഷതയില്‍ ഷാര്‍ജ കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ആര്.ഒ ബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ് ഷാനവാസ് സ്വാഗതം പറഞ്ഞു. വി.എ നുഫൈല്‍, പി.എസ് ഷമീര്‍, എം.എ ഹനീജ്, അബ്ബാസ് മാരേക്കാട്, സഗീര്‍ നാലകത്ത്, സലാം മൊയ്തു, പി.എ ഹംസ പ്രസംഗിച്ചു. കെ.എ ഷംസുദ്ദീന്, സി.എസ് ഷിയാസ്, വി.ബി മുസമ്മില്‍, അബ്ദുല്‍ റസാഖ്, ഹംസ കോണത്തുകുന്ന്, ടി.എം ഹസീബ്, സി.എസ് ഖലീല്‍, പി.എസ് സമദ്, മുസമ്മില്‍ കരൂപ്പടന്ന, അഫ്സല് കൊരട്ടിക്കുന്ന്, കബീര്‍ കരൂപ്പടന്ന നേതൃത്വം നല്കി. ഷഫീഖ് മാരേക്കാട് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികള്‍: അഷ്റഫ് കൊടുങ്ങല്ലൂര്‍, സലാം മൊയ്തു, അസ്ലം കൊടുങ്ങല്ലൂര്‍ (രക്ഷാധികാരികള്‍), കെ.എസ് ഷാനവാസ് (പ്രസി.), ഷഫീഖ് മാരേക്കാട് (ജന.സെക്ര.), സത്താര്‍ കരൂപ്പടന്ന (ട്രഷ.), വി.എ നുഫൈല്‍ (കോ-ഓര്‍ഡി.), എം.കെ അബ്ബാസ് മാരേക്കാട്, കെ.എസ് സഗീര്‍ കരുമാത്ര, കെ.എ ഷംസുദ്ദീന്, ടി.എച്ച് മുഹമ്മദ് അഷ്കര്‍ (വൈ.പ്രസി.), സഗീര്‍ നാലകത്ത്, അഫ്സല് കാട്ടികുന്ന്, എം.എ ഹനീജ്, വി.ബി സകരിയ്യ (സെക്ര.).
കൊടുങ്ങല്ലൂര്‍ മണ്ഡലം കെഎംസിസി യുഎഇ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍