കുവൈത്ത് സിറ്റി: കുവൈത്തില്‍ 17 പുതിയ കൊറോണ വൈറസ് ബാധ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ, മൊത്തം രോഗ ബാധിതരുടെ എണ്ണം 225 ആയി. ഇന്നലെ എട്ടു പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ 57 പേര് ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ 168 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 11 പേര് അത്യാഹിത വിഭാഗത്തിലാണ്. ക്വാറന്റീനില്‍ 211 ആളുകളുമാണുള്ളത്.