കുവൈത്ത് സിറ്റി : രാജ്യത്ത് കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി കടബാധ്യത കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന മുഴുവൻ തടവുകാരെയും വിട്ടയക്കാൻ തീരുമാനമായി. വൈറസ് ബാധ തടയുന്നതിന് ജയിലുകളിൽ തടവുകാരുടെ എണ്ണം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെയാണു നടപടി.ഇത് സംബന്ധിച്ച് സിവിൽ എക്സിക്യൂഷൻ ജഡ്ജിമാരുടെ യോഗത്തിലാണു തീരുമാനം ഉണ്ടായത്.