കുവൈത്ത്സിറ്റി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 4 പേരീല് കൂടി കൊറോണ രോഗ ബാധ സ്ഥിരീകരിച്ചു.ആരോഗ്യ മന്ത്രാലയം ആണു ഇക്കാര്യം വ്യക്തമാക്കിയത്.ഇതോടെ രാജ്യത്ത് മൊത്തം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 69 പേരായി.ഇവരിൽ 4-പേര് അത്യാഹിത വിഭാഗത്തിലാണു കഴിയുന്നത് എന്നും ഒരാളുടെ നില ഗുരുതരമാണന്നും മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനദ് അറിയിച്ചു.ഇതിനൊടകം രണ്ട് പേര് രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. രോഗബാധിതരിൽ ഒരാൾ ഇറാനിൽ നിന്നും മറ്റൊരാൾ ഹസർ ബൈജാനിൽ നിന്നും വന്നവരാണ്. മറ്റ് രണ്ട് പേർ ഈജിപ്ഷ്യൻ സ്വദേശികളാണ്